എന്താണ് ഇൻഡസ്ടറി ഹിറ്റ്?
ഒരു സിനിമ ഇടുന്ന ഫൈനൽ കളക്ഷൻ റെക്കോർഡ് മറികടക്കുന്ന സിനിമയെ ഇൻഡസ്ടറി ഹിറ്റ് എന്ന് പറയാം..ഇൻഡസ്ടറി ഹിറ്റ് എന്നത് ആ സിനിമയുടെ കളക്ഷനെ മാത്രം ആശ്രയിച്ചിരിയ്ക്കുന്നു.
1.താളവട്ടം
1986 ഒക്ടോബർ 7 നു ആണ് പ്രിയദർശൻ സംവിധാനം നിർവഹിച്ച ചിത്രം പ്രദര്ശനമാരംഭിയ്ക്കുന്നത്..സെവൻ ആർട്സിന്റെ ബാനറിൽ ശ്രീ.വിജയകുമാർ ആണ് ചിത്രം നിർമിയ്ക്കുന്നത്.ഏകദേശം 20 ലക്ഷം രൂപ മുതൽമുടക്കുള്ള താളവട്ടം 1 കോടിയിലേറെ കളക്ഷൻ നേടി..1986 ലെ മികച്ച ചിത്രം എന്ന അഭിപ്രായം നേടി എടുക്കുന്നതിനൊപ്പം റിലീസ് ചെയ്ത പ്രമുഖ കേന്ദ്രങ്ങളിൽ പടം തുടർച്ചയായി 100 ദിവസം പ്രദർശിപ്പിക്കുകയും ചെയ്തു..1986 ൽ പുറത്തിറങ്ങിയ ലാലിന്റെ തന്നെ രാജാവിന്റെ മകൻ,ഗാന്ധിനഗർ എന്നി വളരെ മികച്ച ചിത്രങ്ങളെ നിഷ്പ്രഭമാക്കിയപ്രകടനമാണ് താളവട്ടം കാഴ്ചവെച്ചത്. എറണാകുളത്തു തിരക്കുകൂടിയിട്ട് സരിത,സവിത,സംഗീതഎന്നി തീയേറ്ററുകളിൽ ഈ ചിത്രം പ്രദര്ശിപ്പിക്കുകയുണ്ടായി..എന്നിട്ട് പോലും പ്രമുഖകേന്ദ്രങ്ങളിൽ ചിത്രം 100 ദിവസം പൂർത്തിയാക്കുകയും എറണാകുളം സവിത,കോട്ടയം അനശ്വര എന്നീ കേന്ദ്രങ്ങളിൽ 125 ദിവസം പൂർത്തിയാക്കുകയും തിരുവനന്തപുരം അശ്വതിയിൽ 150 ഡേയ്സ് പൂർത്തിയാക്കുകയും ചെയ്തു..ലാലേട്ടന്റെ ആദ്യത്തെ റെക്കോർഡ് ബ്രേക്കർ ആയിരുന്നു താളവട്ടം..തന്റെ26-ആം വയസ്സിൽ ചെയ്ത വിനു എന്ന മനസികപ്രശ്നമുള്ള കഥാപാത്രം ഒരുപാട് നിരൂപകപ്രശംസയുംപ്രേക്ഷകപ്രശംസയും നേടിക്കൊടുക്കുകയും ചെയ്തു.
2.ഇരുപതാം നൂറ്റാണ്ട്
1987 ലാണ് ഇരുപതാം നൂറ്റാണ്ട് പുറത്തിറങ്ങുന്നത്..86 ൽ പുറത്തിറങ്ങിയ മോഹൻലാലിൻറെ തന്നെ താളവട്ടത്തിന്റെ കളക്ഷൻ റെക്കോർഡ് ആണ് ഇരുപതാം നൂറ്റാണ്ട് തകർക്കുന്നത്.87 ലെ ടോപ് ഗ്രോസ്സർ ആയ ഇരുപതാം നൂറ്റാണ്ടിലെ "സാഗർ ഏലിയാസ് ജാക്കി" എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്..വമ്പൻ കളക്ഷൻ നേടി അതുവരെ ഉണ്ടായിരുന്ന റെക്കോർഡുകൾ എല്ലാം തന്നെ തകർത്തു മുന്നേറിയ ഈ സിനിമയിലെ വില്ലൻ വേഷത്തിനായി സുരേഷ് ഗോപിയെ സജസ്റ് ചെയ്തത് മോഹൻലാൽ ആണ് എന്ന പ്രത്യേകതയും ഉണ്ട്.ലാലു അലെക്സിനെ ആയിരുന്നു ആ വേഷം ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത്.ചില അസൗകര്യങ്ങൾ മൂലം സുരേഷ് ഗോപി ആ റോളിനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
3.ചിത്രം
1988 ലാണ് ചിത്രം റിലീസ് ആയത്.മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ് ചിത്രം..ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ച എന്ന റെക്കോർഡ് ഈ സിനിമയ്ക്കാണ്.ഗോഡ് ഫാദർ ആണ് എന്ന മിഥ്യാധാരണ ചിലർക്കെങ്കിലും ഉണ്ടെങ്കിലും സത്യം അതല്ല..ഒരു വര്ഷം തുടർച്ചയായി റെഗുലർ ഷോയിൽ കളിച്ച സിനിമയാണ് ചിത്രം.366 ദിവസം 4 ഷോസ് വെച്ച് പൂർത്തിയാക്കുകയും ശേഷം 39 ദിവസം നൂൺ ഷോ വെച്ച് പ്രദർശിപ്പിക്കുകയും ചെയ്തു.98 ദിവസം പ്രദര്ശിപ്പിച്ചതിനു ശേഷം ഗോഡ് ഫാദർ 400 ദിവസം പിന്നിടുന്നത് നൂൺ ഷോ മാത്രം വെച്ചിട്ടാണ്.മോഹൻലാലിൻറെ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ കളക്ഷൻ ആണ് ചിത്രം തകർക്കുന്നത്.
4.കിലുക്കം
പ്രിയദർശൻ സംവിധാനം ചെയ്ത് ഗുഡ് നൈറ്റ് മോഹൻ നിർമാണം വഹിച്ച മോഹൻലാൽ ചിത്രം 1991 ആഗസ്റ്റ് 15 നാണ് പ്രദർശനം ആരംഭിയ്ക്കുന്നത്.ലാലിനൊപ്പം രേവതി,ജഗതി ശ്രീകുമാർ,തിലകൻ,ഇന്നസെന്റ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.32 തീയേറ്ററുകളിലാണ് കിലുക്കം റിലീസ് ചെയ്തത്.ലാലിൻറെ തന്നെ അങ്കിൾ ബൺ എന്ന ചിത്രവും ഇതേ ദിവസം തന്നെയാണ് തീയേറ്ററുകളിലെത്തിയത്.മികച്ച ചിത്രം ആയിരുന്നിട്ടു പോലും കിലുക്കത്തിന്റെ മഹാവിജയം ഈ സിനിമയെ ബാധിച്ചു.5 കോടിയിൽ അധികം കളക്ഷൻ നേടിയ കിലുക്കം ബോക്സ്ഓഫീസിൽ പുതിയ ചരിത്രമെഴുതി.27 തീയേറ്ററുകളിൽ 50,9 തീയേറ്ററുകളിൽ 100,120 ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ചു.ഇത് മറ്റൊരു റെക്കോർഡ് ആയിരുന്നു.2 എ ക്ലാസ് തീയേറ്ററുകളിൽ 150 ദിവസവും പിന്നിട്ടു.മുന്നൂറിലധികം ദിവസങ്ങൾ പിന്നിട്ടാണ് കിലുക്കം പ്രദര്ശനമവസാനിപ്പിച്ചത്.ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് വേണു നാഗവള്ളി ആയിരുന്നു.അദ്ദേഹത്തിൽ നിന്നും ഹാസ്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു സബ്ജെക്ട് ആരും പ്രതീക്ഷിരുന്നില്ല.ഷൂട്ടിംഗ് പൂർത്തിയായപ്പോൾ 5 മണിക്കൂറിൽ കൂടുതൽ ലെങ്ത് ഉണ്ടായിരുന്നു.എന്നാൽ ചിത്രം എഡിറ്റ് ചെയ്ത് രണ്ടര മണിക്കൂർ ആക്കി ചുരുക്കിയത് N.ഗോപാലകൃഷ്ണൻ ആണ്.ജഗദീഷിന് മികച്ച റോൾ ഉണ്ടായിരുന്നു.എന്നാൽ അത് ഒഴിവാക്കേണ്ടി വന്നു.ഒരു പാട്ടുസീനിൽ മാത്രം ആ കാരക്ടർ ഒതുങ്ങി.1990 ൽ ലാലും പ്രിയനും ഒരുമിച്ച അക്കരെ അക്കരെ അക്കരെ ,കടത്തനാടൻ അമ്പാടി എന്നീ ചിത്രങ്ങൾ വിജയമായിരുന്നില്ല.ആ സമയം ലാൽ ആണ് പ്രിയനോട് ഒരു ബ്രേക്ക് എടുക്കാൻ ആവശ്യപ്പെട്ടത്.പിന്നീട് അവർ ഒരുമിച്ച ചിത്രമായിരുന്നു കിലുക്കം.പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.കളക്ഷനിലും അഭിപ്രായത്തിലും എല്ലാം തന്നെ കിലുക്കം മുന്നിൽ നിന്നു.ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.തണുപ്പിനെ പോലും വകവെയ്ക്കാതെ പരിശ്രമിച്ചതിന്റെ ഫലം ഈ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവര്ക്കും ലഭിച്ചു.ഊട്ടിയിലെ ക്ലൈമറ്റ് തികച്ചും ഒരു വെല്ലുവിളി തന്നെയായിരുന്നു.
ഭരതത്തിലെ കല്ലൂർ ഗോപിനാഥനും കിലുക്കത്തിലെ ജോജിയും രണ്ടു തട്ടിൽ നിൽക്കുന്ന,എന്നാൽ ലാലേട്ടൻ അവിസ്മരണീയമാക്കിയ രണ്ടു കഥാപാത്രങ്ങൾ ആയിരുന്നു.എന്നാൽ ഞെട്ടിപ്പിക്കുന്നതെന്തെന്നാൽ രണ്ടു സിനിമകളുടെ ഷൂട്ടിങ്ങും ഏകദേശം ഒരേ സമയത്താണ് നടന്നത്.ജോജിയിൽ നിന്ന് ഗോപിനാഥനിലേക്കുള്ള പരകായപ്രവേശം തികച്ചും അത്ഭുതാവഹം.ഇത്രത്തോളം റിപീറ് പ്രേക്ഷകർ വന്ന മറ്റൊരു ചിത്രം ഇല്ല എന്ന് തന്നെ പറയാം.ലാലിൻറെ തന്നെ ചിത്രം എന്ന സിനിമയുടെ റെക്കോർഡുകൾ ബ്രേക്ക് ചെയുന്നത് കിലുക്കമാണ്.കോട്ടയം അഭിലാഷയിൽ റിലീസ് ചെയ്ത കിലുക്കം തിരക്ക് കൂടിയിട്ട് ആശയിൽ കൂടി പ്രദർശിപ്പിച്ചു.തിരുവനന്തപുരത്തും 2 തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു.
ആ വര്ഷം ഇറങ്ങിയ ഗോഡ് ഫാദർ മികച്ചവിജയമായിരുന്നു എന്നതിൽ തർക്കമില്ല.എന്നാൽ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും കിലുക്കം ആയിരുന്നു.കൂടാതെ കിലുക്കം ,ഉള്ളടക്കം ,അഭിമന്യു എന്നി ചിത്രങ്ങളിലെ വ്യത്യസ്തമാർന്ന പ്രകടനത്തിന് 1991 ലെ കേരള സ്റ്റേറ്റ് അവാർഡ് ലഭിയ്ക്കുകയുണ്ടായി.
കിലുക്കത്തിൽ നിശ്ചൽ എന്ന കഥാപാത്രം ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്നത് ശ്രീനിവാസനെ ആണ്.എന്നാൽ അദ്ദേഹത്തിന് ഷൂട്ടിങ്ങിനു എത്താൻ കഴിയാതെ വരികയും പിന്നീട് ജഗതി ശ്രീകുമാറിനെ തീരുമാനിക്കുകയുമായിരുന്നു.മികച്ച രണ്ടാമത്തെ നടനുള്ള സ്റ്റേറ്റ് അവാർഡ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയതിനാൽ ജഗതിയെ തേടി എത്തുകയും ചെയ്തു.
ചിത്രം എന്ന സിനിമയിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് രേവതിയെ ആയിരുന്നു.എന്നാൽ രേവതി അത് നിരസിക്കുകയായിരുന്നു.ചിത്രം എന്ന സിനിമയ്ക്കൊപ്പം കല്യാണി എന്ന നായികാ കഥാപാത്രവും മലയാളികൾ സ്വീകരിച്ചതോടെ നഷ്ടബോധമാണ് രേവതിയെ അലട്ടിയത്.പിന്നീട് കിലുക്കത്തിന്റെ തിരക്കഥ പോലും വായിക്കാതെ ആണ് രേവതി തന്റെ ഡേറ്റ് നൽകിയത്.1991 ൽ ലാലേട്ടന് ഭരതം എന്ന ചിത്രത്തിലെ പ്രകടനത്തിന് നാഷണൽ അവാർഡും ലഭിക്കുകയുണ്ടായി
5.മണിച്ചിത്രത്താഴ്
ഫാസിൽ സംവിധാനം നിർവഹിച്ചു അപ്പച്ചൻ നിർമ്മിച്ച ഈ മോഹൻലാൽ ചിത്രം 1993 ഡിസംബർ 24 നു ആണ് പ്രദർശനമാരംഭിയ്ക്കുന്നത്.
2 എക്സ്ട്രാ തിയേറ്റർ ഉൾപ്പെടെ 25 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.21 എ ക്ലാസ്സിൽ 50 ,10 എ ക്ലാസ്സിൽ 100, 3 എ ക്ലാസ്സിൽ 150 ദിവസങ്ങൾ എന്നിങ്ങനെ ചിത്രം പ്രദർശിപ്പിച്ചു.തൃശൂർ രാംദാസ്,എറണാകുളം സംഗീത,തിരുവനന്തപുരം ശ്രീകുമാർ എന്നീ തീയേറ്ററുകളിൽ റെഗുലർ ഷോയിൽ 150 ദിവസങ്ങളും എറണാകുളം സംഗീത,തിരുവനന്തപുരം ശ്രീകുമാർ എന്നിവിടങ്ങളിൽ റെഗുലർ ഷോയിൽ തന്നെ 200 ദിവസവും തുടർച്ചയായി പ്രദർശിപ്പിച്ചു...തിരുവനന്തപുരം ശ്രീകുമാറിലാണ് ചിത്രം 350 ദിവസങ്ങൾ പിന്നിടുന്നത്.മോഹൻലാലിന്റെ 300 ദിവസങ്ങൾ എ ക്ലാസ്സിൽ പ്രദർശിപ്പിച്ച രണ്ടാമത്തെ സിനിമ ആയിരുന്നു മണിച്ചിത്രത്താഴ്.ചിത്രം ആയിരുന്നു എ ക്ലാസ്സിൽ 300 ദിവസം പിന്നിടുന്ന ആദ്യ ലാൽ ചിത്രം.പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം 200 ഡേ കഴിഞ്ഞു 3 എ ക്ലാസ് തിയേറ്ററിൽ കൂടി പ്രദർശിപ്പിച്ചു.കോട്ടയം അഭിലാഷ്,കണ്ണൂർ സംഗീത,തലശ്ശേരി ചിത്രവാണി എന്നിവയാണ് തീയേറ്ററുകൾ.
3 ദേശീയ പുരസ്‌കാരങ്ങൾ നേടിയ മണിച്ചിത്രത്താഴ് മലയാള സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമാണ്.നാഗവല്ലി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ശോഭന പ്രത്യേക പ്രശംസ അർഹിയ്ക്കുന്നു.ഈ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരമാണ് ശോഭനയെ തേടിയെത്തിയത്.കൂടാതെ ആ വർഷത്തെ മികച്ച കലാമൂല്യവും ജനപ്രിയവുമായ ചിത്രത്തിനുള്ള ദേശീയ അവാർഡും മണിച്ചിത്രത്താഴ് സ്വന്തമാക്കി.മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി.ഏറ്റവും കൂടുതൽ ഭാഷകളിലേയ്ക് റീമേക് ചെയ്യുന്ന ചിത്രവും ഇതുതന്നെ.മമ്മൂട്ടിയെ ആയിരുന്നു ആദ്യം സണ്ണി ആയി തീരുമാനിച്ചിരുന്നത്.എന്നാൽ ഫാസിലിന്റെ നിർബന്ധം ആയിരുന്നു മോഹൻലാലിനെ കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കുക എന്നത്.അതുപോലെ തന്നെ
ചിത്രത്തിലെ രാമനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത് വിനീതിനെ ആണ്.എന്നാൽ അദ്ദേഹത്തിന് എത്താൻ കഴിയാതെ വരികയും മറ്റൊരാളെ സെലക്ട് ചെയേണ്ടിയും വന്നു.ഈ സിനിമയിലെ സംവിധായകൻ ഫാസിൽ ആണെങ്കിലും സെക്കന്റ് യൂണിറ്റ് ഡയറക്ടർസ് ആയി പ്രിയദർശൻ,സിബി മലയിൽ,സിദ്ദിഖ് ,ലാൽ എന്നിവരും പ്രവർത്തിച്ചു.സിനിമയുടെ ക്ലൈമാക്സ് ആദ്യമൊന്നും എങ്ങനെ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നില്ല.പിന്നെ സുരേഷ് ഗോപിയാണ് ഇങ്ങനൊരു ക്ലൈമാക്സ് നിർദ്ദേശിച്ചത്.മോഹൻലാലും ശോഭനയും ഇന്നസെന്റും നെടുമുടി വേണുവും സുരേഷ് ഗോപിയും മത്സരിച്ചഭിനയിച്ചപ്പോൾ മലയാള സിനിമയ്ക് എന്നും അഭിമാനിക്കാവുന്ന ഒരു ചിത്രമാണ് ലഭിച്ചത്..മാത്രമല്ല 1991 ൽ പുറത്തിറങ്ങിയ ലാലിന്റെ തന്നെ കിലുക്കത്തിന്റെ കളക്ഷൻ റെക്കോർഡ് ആയിരുന്നു മണിച്ചിത്രത്താഴിനു മുന്നിൽ വഴിമാറിയത്..7 കോടിയോളം രൂപയാണ് ചിത്രം കളക്ഷൻ നേടിയത്.ദേവാസുരം,ബട്ടർഫ്ളൈസ്,മായാമയൂരം,ചെങ്കോൽ,കളിപ്പാട്ടം,ഗാന്ധർവ്വം,മിഥുനം തുടങ്ങി മോഹൻലാലിന്റെ വിഭിന്നങ്ങളായ വേഷപ്പകർച്ചയ്‌ക്കാണ് 1993 സാക്ഷ്യം വഹിച്ചത്.
ഇതിൽ ചെങ്കോൽ ഡിസംബർ 10 നും കളിപ്പാട്ടം ഡിസംബർ 23 നും റിലീസ് ചെയ്തു.ആ മാസം മണിച്ചിത്രത്താഴ് ഉൾപ്പെടെ 3 ചിത്രങ്ങളാണ് തീയേറ്ററിലെത്തിയത്.
പല തട്ടിലുള്ള പല സ്വഭാവമുള്ള വേഷങ്ങൾ.എന്നാൽ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതും.തിരുവനന്തപുരം സിറ്റിയിൽ ആദ്യമായി ഒരു തിയേറ്ററിൽ നിന്ന് മാത്രം 50 ലക്ഷം കളക്ഷൻ നേടുന്ന ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്..
6.അനിയത്തിപ്രാവ്
മലയാളസിനിമയുടെ സുവർണ്ണ കാലഘട്ടമായിരുന്നു 1997.കുഞ്ചാക്കോ ബോബന്റെ ആദ്യസിനിമ കൂടി ആയിരുന്നു അനിയത്തിപ്രാവ്.1993 ൽ ഇറങ്ങിയ മണിച്ചിത്രത്താഴിന്റെ റെക്കോർഡ് ആണ് അനിയത്തിപ്രാവ് ഭേദിയ്ക്കുന്നത്.അരങ്ങേറ്റത്തിൽ തന്നെ റെക്കോർഡ് ബ്രേക്കർ സൃഷ്ട്ടിച്ച ഒരേയൊരു നടനും കുഞ്ചാക്കോ ബോബൻ ആണ്.
7.ചന്ദ്രലേഖ
പ്രിയദർശൻ സംവിധാനം നിർവഹിച്ചു ഫാസിൽ നിർമ്മിച്ച ഈ മോഹൻലാൽ ചിത്രം 1997 സെപ്റ്റംബറിലാണ് പ്രദർശനമാരംഭിയ്ക്കുന്നത്.33 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.മോഹൻലാലിനൊപ്പം ശ്രീനിവാസൻ,നെടുമുടി വേണു,ഇന്നസെന്റ്,സുകന്യ തുടങ്ങിയവരും അഭിനയിച്ചു.1996 ൽ പുറത്തിറങ്ങിയ കാലാപാനി എന്ന അഭിമാനകരമായ ചിത്രത്തിന് ശേഷം ലാലും പ്രിയനും ഒരുമിച്ച ചിത്രം കൂടിയാണിത്.എന്നും മലയാളിയെ ഈ കോമ്പിനേഷൻ വിസ്മയിപ്പിച്ചിട്ടേ ഉള്ളു.താളവട്ടം ,ചിത്രം ,കിലുക്കം എന്നി റെക്കോർഡ് ബ്രേക്കറുകൾക്ക് ശേഷം വന്ന മറ്റൊരു റെക്കോർഡ് ബ്രേക്കർ ആയിരുന്നു ഇത്.ലാലും പ്രിയനും ചരിത്രം ഒരിയ്ക്കൽ കൂടി ആവർത്തിച്ചു.ആദ്യമായി മലയാള സിനിമയെ 10 കോടി ക്ലബ്ബിൽ കയറ്റിയ ചന്ദ്രലേഖ അതുവരെ ഉണ്ടായിരുന്ന എല്ലാ ചിത്രങ്ങളുടെയും കളക്ഷൻ ഭേദിച്ചുകൊണ്ട് മുന്നേറി.31 എ ക്ലാസ് തീയേറ്ററുകളിൽ 50,7 എ ക്ലാസ്സിൽ 100 എന്നിങ്ങനെ ദിവസങ്ങൾ പിന്നിട്ടു.തിരുവനന്തപുരം കൃപയിൽ ചന്ദ്രലേഖ 150 ദിവസം പിന്നിടുകയും ചെയ്തു .1996 ൽ ത്രോട്ട് ഓപ്പറേഷന് ശേഷം ലാലേട്ടന്റെ ശബ്ദത്തിനു മാറ്റം വന്നു.കലാപാനിയ്ക് ശേഷം ഇറങ്ങിയ പ്രിൻസ് എന്ന ചിത്രത്തിൽ മാറിയ ശബ്ദത്തിലാണ് ലാൽ അഭിനയിച്ചത്.ചന്ദ്രലേഖയിൽ ഒരു രംഗത്തിൽ "എന്റെ ശബ്ദത്തിനു എന്തോ മാറ്റമുണ്ടെന്നു എല്ലാരും പറയുന്നു" എന്ന് ലാൽ പറയുന്നുമുണ്ട്.
1997 ലെ ഇരുവറിൽ നിന്ന് വർണപ്പകിട്ടിലെ ബിസിനെസ്സ്കാരനായി,പിന്നെ യാത്രാമൊഴിയിലെ ഗ്രാമീണ കഥാപാത്രമായും,ഗുരുവിലെ രഘുരാമനായും.... അതുകഴിഞ്ഞു തന്റെ പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടുന്ന,എന്നാൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആൽഫി അപ്പുക്കുട്ടനായും..ഒടുവിൽ കണിമംഗലം കോവിലകത്തെ ജഗന്നാഥനായും...വൈവിധ്യമാർന്ന കഥാപാത്രങ്ങളിലേക്കുള്ള ലാലിന്റെ പരകായപ്രവേശം വാക്കുകൾക്കുമതീതം...ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്‌ക് നൽകി ലാൽ 1997 എന്ന വർഷം തന്റെ പേരിലാക്കി.
9.ആറാം തമ്പുരാൻ
1997 ഡിസംബർ 19 നു ആണ് ചിത്രം പ്രദര്ശനമാരംഭിയ്ക്കുന്നത്.രഞ്ജിത്തിന്റെ തിരക്കഥയിൽ സുരേഷ്‌കുമാർ നിർമ്മിച്ച ആറാം തമ്പുരാൻ ഷാജി കൈലാസ് ആണ് സംവിധാനം നിർവഹിച്ചത്.മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ,നരേന്ദ്രപ്രസാദ്,സായ്കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.34 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.30 എ ക്ലാസ്സിൽ 50,12 എ ക്ലാസ്സിൽ 100 എന്നിങ്ങനെ ദിവസങ്ങൾ പിന്നിട്ടു.തിരുവനന്തപുരം ശ്രീവിശാഖിൽ 200 ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ചു.ആ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ ആറാം തമ്പുരാൻ ലാലിന്റെ മറ്റൊരു ഇൻഡസ്ട്രിയൽ ഹിറ്റ് കൂടി ആയിരുന്നു.ആ വർഷം തന്നെ ഇറങ്ങിയ ലാലിന്റെ തന്നെ ചന്ദ്രലേഖയുടെ റെക്കോർഡ് ആണ് മറികടന്നത്.ഏകദേശം 11 കോടിയിലധികം രൂപയാണ് ചിത്രത്തിന്റെ ഫൈനൽ ഗ്രോസ്സ്.
അന്ന് മെയിൻ സെന്ററുകളിൽ പത്തും ഇരുപതും മറ്റു സെന്ററുകളിൽ ഏഴും എട്ടും ടിക്കറ്റ് ചാർജ് ഉള്ള സമയത്താണ് ഈ കളക്ഷൻ നേടിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.ആദ്യത്തെ പത്തുകോടി നേടിയ ചന്ദ്രലേഖ ഉൾപ്പെടെ 2 പത്ത് കോടി ചിത്രങ്ങൾ നേടിയെടുക്കാൻ ലാലിന് ആ വർഷം തന്നെ സാധിച്ചു.ആദ്യം ബിജുമേനോനെയോ മനോജ്.കെ. ജയനെയോ നായകനാക്കി ചിത്രം ചെയ്യാനായിരുന്നു ഷാജികൈലാസ് തീരുമാനിച്ചിരുന്നത്.പിന്നീട് മണിയൻപിള്ളരാജുവിന്റെ നിർദ്ദേശപ്രകാരമാണ് മോഹൻലാലിനെ നായകനാക്കാൻ തീരുമാനിച്ചത്.രാജുവിന്റെ തീരുമാനം ശരിവെയ്ക്കും വിധം കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാനായി മോഹൻലാൽ അഭ്രപാളിയിൽ വിസ്മയം തീർത്തു.അതുവരെ ഉണ്ടായിരുന്ന മുഴുവൻ റെക്കോർഡുകളും തന്റെ പേരിലാക്കി കേരളക്കരയിൽ പുതിയൊരു തരംഗം സൃഷ്ടിയ്ക്കാൻ ചിത്രത്തിന് കഴിഞ്ഞു.ചന്ദ്രലേഖയിലെ ഹാസ്യംനിറഞ്ഞ കഥാപാത്രത്തിൽ നിന്നും ആറാംതമ്പുരാനിലെ ആക്ഷനും തീപ്പൊരി ഡയലോഗുകളും നിറഞ്ഞ ജഗന്നാഥനായുള്ള വേഷപ്പകർച്ച...നടനവിസ്മയം എന്ന വാക്ക് അന്വർത്ഥമാക്കിയ സന്ദർഭം..!!
5 വർഷങ്ങൾക് ശേഷം ഏഷ്യാനെറ്റിൽ ആണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്.ഏകദേശം 25 ലക്ഷത്തോളം രൂപയായിരുന്നു ആറാംതമ്പുരാന്റെ സാറ്റ്ലൈറ്റ് തുക..ചിത്രത്തിലെ ഡയലോഗുകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ടു.ശംഭോ മഹാദേവാ, കൈ വിട്ട ആയുധവും തുടങ്ങിയവ മലയാളികൾ ഏറ്റുപറഞ്ഞു.മാത്രമല്ല ചിത്രത്തിലെ ഗാനങ്ങളെല്ലാം വളരെ പ്രേക്ഷകപ്രീതി നേടിയവയാണ്.പ്രത്യേകിച്ച് ഹരിമുരളീരവം എന്ന് തുടങ്ങുന്ന ഗാനം സിനിമയ്ക് ഒരു മുതൽക്കൂട്ടു തന്നെയായിരുന്നു.രവീന്ദ്രൻ മാസ്റ്റർ സംഗീതം നിർവഹിച്ച ഹരിമുരളീരവം ഗിരീഷ് പുത്തഞ്ചേരി വെറും 10 മിനിട്ടു കൊണ്ടാണ് എഴുതി തീർത്തത് എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം.
10.നരസിംഹം
നരസിംഹം ചെരുപ് ,വാച്ച്,ജീപ്പ് തുടങ്ങിയവ യുവാക്കൾക്കിടയിൽ ഒരു തരംഗമായിരുന്നു.കൂടാതെ ഏറ്റവും വേഗം ബഡ്ജറ്റ് തിരിച്ചുപിടിച്ച സിനിമയും നരസിംഹം തന്നെ.
.1999 ഡിസംബറിൽ പുറത്തിറങ്ങിയ വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ ആശാനിൽ നിന്നും വേറെ തലത്തിൽ നിൽക്കുന്ന ഇന്ദുചൂഡനായുള്ള വേഷപ്പകർച്ച വാക്കുകൾക്കുമതീതം..ഏകദേശം ഒരേ സമയത്തു മീശ വടിച്ചും മീശ പിരിച്ചും തന്റെ മാസ്സും ക്ലാസും പ്രേക്ഷകർക്കു വിരുന്നൊരുക്കി മോഹൻലാൽ, മലയാളിമനസ്സുകൾ കവർന്നെടുത്തു.
അന്നത്തെ ടിക്കറ്റ് ചാർജിൽ തിരുവന്തപുരത് മാത്രം നരസിംഹം നേടിയത് 90 ലക്ഷത്തിനു മുകളിൽ...അത് അന്നൊരു മാജിക് നമ്പർ ആയിരുന്നു.മമ്മൂട്ടിയുടെ ഗസ്റ്റ് റോളും ശ്രദ്ധയാകർഷിച്ചു.മാത്രമല്ല അന്ന് ഏറ്റവും കൂടുതൽ എക്സ്ട്രാ ഷോ കളിച്ചതും നരസിംഹം തന്നെ.
ഏകദേശം 13000 ഷോകൾ ചിത്രം പൂർത്തിയാക്കി .അന്ന് ഈ സിനിമയോട്കൂടിയാണ് ബ്ലാക്ക് ടിക്കറ്റ് മാഫിയകൾ സജീവമായത്.കുന്നംകുളം സിന്ധു മുതലായ ബി ക്ലാസ് തീയേറ്ററുകളിൽ പോലും റിസർവേഷൻ ഉണ്ടായിരുന്നു.ആളുകൾ ടിക്കറ്റ് കിട്ടാതെ ഇരുന്നിട്ടും ഡയലോഗുകൾ കേൾക്കാൻ വേണ്ടി ഡോറിനു പുറത്തു കാതോർത്തു നിൽക്കുന്നത് തീയേറ്ററുകളിലെ സജീവകാഴ്ചയായിരുന്നു.നരസിംഹം റിലീസിന് ശേഷവും ഒരുപാട് തീയേറ്ററുകളിൽ പുലർച്ചെ 6 മണിയ്ക് ഷോ വെച്ചിരുന്നു.
11.രാജമാണിക്യം
2005 ൽ പ്രദര്ശനം ആരംഭിച്ച ചിത്രമാണ് രാജമാണിക്യം.2000 ൽ പുറത്തിറങ്ങിയ നരസിംഹത്തിന്റെ കളക്ഷൻ റെക്കോർഡ് തകർക്കുന്നത് രാജമാണിക്യം ആണ്.തലസ്ഥാന നഗരിയിൽ ആദ്യമായി 1 കോടി സെന്റര് ഗ്രോസ് നേടുന്ന സിനിമയും ഇതുതന്നെ..16 കോടി രൂപയാണ് രാജമാണിക്യത്തിന്റെ ഫൈനൽ ഗ്രോസ്.
12.രസതന്ത്രം
2006 ഏപ്രിൽ 7 നു ആയിരുന്നു ചിത്രം പ്രദർശനമാരംഭിച്ചത്.സത്യൻ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ചിത്രം നിർമിച്ചത് ആന്റണി പെരുമ്പാവൂർ ആണ്...മോഹൻലാലിനൊപ്പം ഭരത്ഗോപി,മീരാജാസ്മിൻ,ഇന്നസെന്റ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.45 തീയേറ്ററുകളിൽ റിലീസ് ചെയ്ത രസതന്ത്രം 42 സെന്ററുകളിൽ 50,22 സെന്ററുകളിൽ 75,10 സെന്ററുകളിൽ 100 എന്നിങ്ങനെ ദിവസങ്ങൾ പൂർത്തിയാക്കി.14000ൽ അധികം ഷോകൾ ചിത്രം വെറും 100 ദിവസം കൊണ്ട് പൂർത്തിയാക്കി.2006 ൽ എറണാകുളം സരിത കോംപ്ലക്സിൽ നിന്ന് മാത്രം 1 കോടി നേടി രസതന്ത്രം ചരിത്രത്തിൽ ഇടം നേടി.തീരുർ ഖയാമിലും റെക്കോർഡ്.പൊന്നാനി എന്ന
സ്ഥലത്തു സർവ്വകാല റെക്കോർഡ് ഷെയർ ആയിരുന്നു രസതന്ത്രം നേടിയത്.
ശക്തമായ മത്സരമായിരുന്നു രസതന്ത്രം അഭിമുഖീകരിച്ചത്.തരക്കേടില്ലാത്ത അഭിപ്രായം നേടിയ മധുചന്ദ്രലേഖ,സൂപ്പർഹിറ്റുകളായ തുറുപ്പ്ഗുലാൻ,ചിന്താമണി കൊലക്കേസ്,നല്ല ഇനിഷ്യൽ ലഭിച്ച പച്ചക്കുതിര എന്നി ചിത്രങ്ങൾക്കൊപ്പം ആയിരുന്നു രസതന്ത്രം തിയേറ്ററിൽ എത്തിയത്..പിറകെ നല്ല ഹൈപ്പിൽ വന്ന ബൽറാം vs താരാദാസും മോഹൻലാലിന്റെ തന്നെ സൂപ്പർഹിറ്റായ വടക്കും നാഥനും മറ്റു ചിത്രങ്ങളായ ചെസ്സും പ്രജാപതിയും ഒക്കെ വന്നെങ്കിലും രസതന്ത്രത്തിനെ തെല്ലും ബാധിച്ചില്ല.ഇത്രയും ഹിറ്റ് ചിത്രങ്ങളോട് ഏറ്റുമുട്ടിയ രസതന്ത്രത്തിന്റെ വിജയത്തിന് മാധുര്യം ഏറെയാണ്.
16 കോടിയ്ക് മുകളിലാണ് രസതന്ത്രത്തിന്റെ ഫൈനൽ ഗ്രോസ്.2005 നവംബർ 3 നു പുറത്തിറങ്ങിയ രാജാമണികയത്തിന്റെ റെക്കോർഡ് ആണ് പഴങ്കഥയാക്കിയത്.
രാജമാണിക്യം ഇറങ്ങി കൃത്യം 43 ദിവസങ്ങൾ കഴിയുമ്പോൾ,അതായത് ഡിസംബർ 16 നു തന്മാത്രയും ടൈഗറും റിലീസ് ആയത്.അടുത്ത ആഴ്ച ബസ്കണ്ടക്ടർ കൂടി ഇറങ്ങിയപ്പോൾ രാജമാണിക്യം 50 ദിവസം പൂർത്തിയാക്കിയത് വെറും 19 തിയേറ്ററിൽ മാത്രമാണ്.
രാജമാണിക്യത്തിന്റെ ടോട്ടൽ റൺ 146ൽ അവസാനിച്ചപ്പോൾ രസതന്ത്രം 3 സെന്ററുകളിൽ 150 ദിവസം പിന്നിട്ടു.ആദ്യത്തെ 65 ദിവസം കൊണ്ട് രാജമാണിക്യം നേടിയത് 8 കോടി രൂപയാണ്.എന്നാൽ 50 ദിവസം പിന്നിടുമ്പോൾ രസതന്ത്രം നേടിയത് 11 കോടിയും.
രസതന്ത്രം ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു എന്ന് ധൈര്യമായി അടിവരയിട്ട് പറയാം..മാസ്സ് കൊമേർഷ്യൽ പടങ്ങൾക്കുണ്ടാകുന്നതിലും ഉയർന്ന കളക്ഷൻ ആണ് ഫാമിലി സബ്ജെക്ട് ആയിരുന്നിട്ട് കൂടി രസതന്ത്രത്തിനു ലഭിച്ചത് ...തിയേറ്റർ റണ്ണിലായാലും ഷോകളുടെ എണ്ണം നോക്കിയാലും കളക്ഷൻ നോക്കിയാലും രസതന്ത്രം രാജമാണിക്യത്തെക്കാൾ വളരെ ഉയരത്തിലാണ്..മാത്രമല്ല മോഹൻലാലിന്റെ നരൻ,തന്മാത്ര,രസതന്ത്രം,വടക്കുംനാഥൻ,കീർത്തിചക്ര എന്നി ചിത്രങ്ങൾ അടുപ്പിച്ചു 100 ദിവസങ്ങൾ കളിച്ച ചിത്രങ്ങളാണ്..നടനവിസ്മയത്തിന്റെ വിവിധഭാവതലങ്ങൾ ഈ വ്യത്യസ്തമാർന്ന ചിത്രങ്ങളിൽ പ്രതിധ്വനിച്ചു കാണാം....
13.ക്ലാസ്മേറ്റ്സ്
രസതന്ത്രം റെക്കോർഡ് സൃഷ്ടിച്ചു അധികം വൈകാതെ തന്നെ ക്ലാസ്‌മേറ്റ്സ് സ്വന്തം പേരിലാക്കി.പൃഥ്വിരാജ്,ഇന്ദ്രജിത്,ജയസൂര്യ തുടങ്ങിയ യുവതാരനിരയുമായി വന്നു അമ്പരിപ്പിയ്ക്കുന്ന വിജയം കൈവരിയ്ക്കാൻ ക്ലാസ്‌മെറ്റിസിന് കഴിഞ്ഞു.ഏകദേശം 17-18 കോടി രൂപയോളം കളക്ഷൻ നേടിയ ചിത്രം യുവത്വങ്ങൾ ആഘോഷിയ്ക്കുകയും എന്നാൽ മലയാളികളിൽ ഒന്നടങ്കം തരംഗം തീർക്കാനും കഴിഞ്ഞു.
14.ട്വന്റി ട്വന്റി
ആദ്യമായി 20 കോടി രൂപ കളക്ഷൻ നേടുന്ന ചിത്രമാണ് ട്വന്റി ട്വന്റി.മോഹൻലാൽ,മമ്മൂട്ടി,സുരേഷ് ഗോപി,ദിലീപ്,ജയറാം തുടങ്ങി മലയാളസിനിമയിലെ ഭൂരിഭാഗം താരങ്ങളും ഭാഗമായ സിനിമ കേരളത്തിൽ ഒരു തരംഗമായിരുന്നു.ജോഷി സംവിധാനം ചെയ്‌തു ദിലീപ് നിർമ്മിച്ച ഈ സിനിമ 2008 ൽ ആണ് പുറത്തിറങ്ങുന്നത്.
15.ദൃശ്യം
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച് ജിത്തു ജോസഫ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രംമാണ് ദൃശ്യം .മോഹൻലാൽ,മീന,സിദ്ദിഖ് എന്നിവരാണ് പ്രാധാന കഥാപാത്രങ്ങൾ.2013 ഡിസംബർ 19നു ഏതാണ്ട് 96 ഓളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ആയത് .71എ ക്ലാസ്സിൽ 50,
46 എ ക്ലാസ്സിൽ 100,
4 എ ക്ലാസ്സിൽ 150 എന്നിങ്ങനെ ദിവസങ്ങൾ പിന്നിട്ടു.പാലക്കാട് ആരോമയിൽ
175 ഓളം ദിവസം ചിത്രം പ്രദർശിപ്പിച്ചു.
മലയാള സിനിമയിൽ അന്ന് വരെ ഉള്ള എല്ലാ ബോക്സഓഫീസ് റെക്കോർഡും ദൃശ്യം തന്റെ പേരിലാക്കി.കേരളത്തിൽ നിന്നും മാത്രം 44.5കോടി ഓളം രൂപാ ദൃശ്യം നേടി .75 കോടിയോളമാണ് ചിത്രത്തിന്റെ ഫൈനൽ ബിസിനസ് .മറ്റാർക്കും തകർത്താവത റെക്കോർഡ് ആണ് ദൃശ്യം കൈവരിച്ചത്.ആ റെക്കോർഡ് എല്ലാം താഴത്തെ ചിത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അധികം കൊമേർഷ്യൽ ചേരുവ ഒന്നും ചേർക്കാത്ത ഒരു സാധാരണ ഫാമിലി ത്രില്ലർ ആയ ദൃശ്യം നേടിയ വിജയം ഏവരെയും അമ്പരപ്പിയ്ക്കുന്നതാണ്.ഏറെ നാളായി തിയേറ്ററിൽ നിന്ന് വിട്ടുനിന്ന ഒരുപിടി പ്രേക്ഷകരെ വീണ്ടും തിയേറ്ററിൽ എത്തിയ്ക്കാൻ ഈ ചിത്രത്തിന് സാധിച്ചു.മോഹൻലാൽ പ്രേക്ഷകർക്കു നൽകിയ മുൻകാല ക്രിസ്മസ് സമ്മാനങ്ങൾ മുൻനിർത്തി ചെറുതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കില്ല.എന്നാൽ അവരുടെ വിശ്വാസം കാത്തുകൊണ്ട് തന്നെ ഒരു വിസ്മയമായി ജനമനസ്സുകളിൽ ദൃശ്യം പടർന്നുകയറി.ദൃശ്യത്തിന്റെ വിജയത്തെ പറ്റി ഇന്നത്തെ തലമുറയ്ക് യാതൊരു വിധ സംശയവും ഉണ്ടാകാൻ സാധ്യത ഇല്ല.ടി20 യുടെ കളക്ഷൻ ആയിരുന്നു ദൃശ്യം ഭേദിച്ചത്..ദൃശ്യം ലാലിന്റെ മറ്റൊരു ഇൻഡസ്ടറിഹിറ്റ് കൂടിയായിരുന്നു ദൃശ്യം..പ്രേമവും മൊയിദീനും ഒക്കെ വലിയ വിജയങ്ങൾ സ്വന്തമാക്കിയെങ്കിലും 3 വർഷം ടോപ് ഗ്രോസ്സർ ആയി ദൃശ്യം നിലകൊണ്ടു.ഇന്ന് ലാലിന്റെ തന്നെ പുലിമുരുകൻ ദൃശ്യത്തിന്റെ പല റെക്കോർഡും ഭേദിച്ചപ്പോഴും ഒരുപിടി റെക്കോർഡുകൾ ഇനിയും ബാക്കിയാണ്..അതെല്ലാം തന്നെ പുലിമുരുകന് മുന്നിൽ വഴിമാറുമോ എന്നാണ് സിനിമാലോകം ആകാംഷാപൂർവം ഉറ്റുനോക്കുന്നത്..കളക്ഷനെക്കാളും വിലമതിയ്ക്കുന്ന ബഹുമതികൾക് ദൃശ്യം അർഹമാണ് . അത് മറ്റൊന്നുമല്ല. നീണ്ട നാളുകളായി മിനിസ്‌ക്രീനിൽ മാത്രം സിനിമകൾ ആസ്വദിയ്ക്കുകയും, സിനിമ കൊട്ടകയിലേക്ക് കയറാൻ മടിച്ചിരുന്ന ഒരുപാട് കുടുംബപ്രേക്ഷകരെ തിയേറ്ററിൽ എത്തിയ്ക്കാനും ദൃശ്യത്തിന് സാധിച്ചു. പ്രായത്തിന്റെയോ സാമ്പത്തികത്തിന്റെയോ വേലിക്കെട്ടുകൾ തകർത്തു അവർ ഒന്നടങ്കം ദൃശ്യവിസ്മയത്തിനു സാക്ഷിയാകാൻ എത്തിയിരുന്നു. ഇത് തന്നെയാണ് വിലമതിയ്ക്കാനാകാത്ത നേട്ടവും. ഇതിന്റെ എല്ലാം ഫലമാണ് ദൃശ്യം ഇട്ട കളക്ഷൻ റെക്കോർഡുകൾ. ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തതോടെ ബോക്സ് ഓഫീസിൽ കുതിച്ചു കയറുകയായിരുന്നു. ഈ സിനിമയുടെ വിജയത്തെ മലയാള ഇൻഡസ്ട്രിയുടെ തന്നെ വിജയമായി കണക്കാക്കാം. ദൃശ്യത്തിന്റെ സാമ്പത്തികനേട്ടം പിന്നീട് വന്ന മറ്റുമലയാള സിനിമകളെയും ഒരുപരിധി വരെ സഹായിച്ചിട്ടുണ്ട്. പ്രേമത്തിന്റെയും മൊയിദീന്റെയും വിജയം അതിനു ചില ഉത്തമ ഉദാഹരണങ്ങൾ ആണ്.മാത്രമല്ല സമീപ കാലത്ത് ഇത്രയും ദേശിയ ശ്രദ്ധ നേടിയ ഒരു മലയാള സിനിമ ഇല്ല .ഒരുപാട് ഭാഷകളിലേയ്ക് ദൃശ്യം റീമേക് ചെയ്‌തു. ഏറ്റവും കൂടുതൽ അന്യഭാഷകളിലേയ്ക് റീമെയ്ക് ചെയ്ത മലയാളചിത്രവും ഇത് തന്നെ.
16.പുലിമുരുഗൻ
മലയാള സിനിമ ആദ്യമായി 100 കോടി ക്ലബിൽ കയറിയത് പുലിമുരുഗനിലൂടെയാണ്.എന്നാൽ ഇപ്പോൾ 150 കോടിയും കടന്നു മുരുകന്റെ ജൈത്രയാത്ര തുടരുകയാണ്
















Comments
Post a Comment